Wednesday, May 22, 2024
spot_img

സഞ്ജുവിന്റെ റോയൽസിന് വീണ്ടും തോൽവി ; ആർസിബിയുടെ ജയം ഏഴ് റൺസിന്

ബെംഗളൂരു: ഐപിഎല്ലില്‍ സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസിന് തുടർച്ചയായ രണ്ടാം തോൽവി. ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരം ഏഴ് റണ്ണിനാണ് രാജസ്ഥാന്‍ തോൽവി വഴങ്ങിയത്.

ആര്‍സിബി ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ രാജസ്ഥാന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സിലെത്താനേ സാധിച്ചുള്ളൂ. ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ 20 ആം ഓവറിൽ 20 റണ്‍സായിരുന്നു രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തും മൂന്നാം പന്തും ബൗണ്ടറിയിലെത്തിച്ച് അശ്വിന്‍ടീമിന് പുതുജീവൻ നല്‍കിയെങ്കിലും നാലാം പന്തില്‍ അശ്വിനെ പുറത്താക്കി ഹര്‍ഷല്‍ മത്സരം ബാംഗ്ലൂരിന് സമ്മാനിച്ചു.

ആദ്യ ഓവറില്‍ തന്നെ ജോസ് ബട്ട്‌ലറെ (0) രാജസ്ഥാന് നഷ്ടമായിരുന്നു. മുഹമ്മദ് സിറാജിനായിരുന്നു വിക്കറ്റ്. രണ്ടാം വിക്കറ്റില്‍ യശസ്വി ജയ്‌സ്വാള്‍ – ദേവ്ദത്ത് പടിക്കല്‍ സഖ്യം 98 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയതോടെ രാജസ്ഥാന് ജയപ്രതീക്ഷയുണ്ടായിരുന്നു. 34 പന്തില്‍ നിന്ന് ഒരു സിക്‌സും ഏഴ് ഫോറുമടക്കം 52 റണ്‍സെടുത്ത ദേവ്ദത്താണ് രാജസ്ഥാന്റെ ടോസ് സ്‌കോറര്‍. 37 പന്തുകള്‍ നേരിട്ട ജയ്‌സ്വാള്‍ രണ്ട് സിക്‌സും അഞ്ച് ഫോറുമടക്കം 47 റണ്‍സെടുത്തു.

16 പന്തില്‍ നിന്ന് 34 റണ്‍സുമായി പൊരുതി നോക്കിയെങ്കിലും ജയം അകലെയായിരുന്നു. 15 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത ക്യാപ്റ്റന്‍ സഞ്ജു സാംസണ് തിളങ്ങാനാകാതെ പോയതും വമ്പനടിക്കാരൻ ഷിറോണ്‍ ഹെറ്റ്മയര്‍ (3) റണ്ണൗട്ടായതും രാജസ്ഥാന് തിരിച്ചടിയായി.

ആര്‍സിബിക്കായി ഹര്‍ഷല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി

Related Articles

Latest Articles