Thursday, May 23, 2024
spot_img

ഈ മാസം 26ന് ഇടുക്കിയിൽ യുഡിഎഫ് ഹർത്താൽ; ആഹ്വാനം ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയുള്ള പുതിയ സർക്കാർ ഉത്തരവിനെതിരെ

കട്ടപ്പന: ഈ മാസം 26 ന് ഇടുക്കി ജില്ലയിൽ യു.ഡി.എഫ് ഹർത്താൽ. ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയുള്ള പുതിയ സർക്കാർ ഉത്തരവിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. റവന്യൂവകുപ്പിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും ഉത്തരവുകൾ പിൻവലിക്കണമെന്നാണ് ആവശ്യം. രാവിലെ ആറു മണി മുതൽ വൈകീട്ട് ആറു മണിവരെയാണ് ഹർത്താലിന് ആഹ്വാനം നൽകിയിട്ടുള്ളത്.

ഇടുക്കി ജില്ലയ്ക്ക് മാത്രമായി 1964 ലെ ഭൂപതിവ് ചട്ടത്തിൽ ഭേദഗതി വരുത്തി കഴിഞ്ഞ ഓഗസ്റ്റ് 22 നാണ് സർക്കാർ ഉത്തരവിറക്കിയത്. ഇടുക്കിയിൽ പട്ടയ ഭൂമി എന്താവശ്യത്തിനാണോ നൽകിയത് അതിന് മാത്രമെ ഭൂമി ഉപയോഗിക്കാൻ കഴിയൂ എന്നാണ് പുതിയ സർക്കാർ ഉത്തരവിൽ പറയുന്നത്.

കൃഷിക്കായി നൽകിയ പട്ടയഭൂമിയിൽ വാണിജ്യ കെട്ടിടങ്ങളോ വ്യാപാരസ്ഥാപനങ്ങളോ തുടങ്ങാൻ കഴിയില്ല. പുതിയ ഉത്തരവ് പ്രകാരം പട്ടയ ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ വില്ലേജ് ഓഫീസറുടെ എൻഒസിയും ആവശ്യമാണ്

Related Articles

Latest Articles