കണ്ണൂർ:മാളികപ്പുറം സിനിമയുടെ വിജയത്തിന് പിന്നാലെ കേരളത്തിലെ തിയറ്ററുകളിൽ സന്ദർശനം നടത്തി വരികയാണ് നടൻ ഉണ്ണി മുകുന്ദനും മാളികപ്പുറം ടീമും.സന്ദർശനത്തിന്റെ ഭാഗമായി കണ്ണൂരിലെ സവിത ഫിലിം സിറ്റിയിലെത്തിയപ്പോൾ ഹിന്ദു ഐക്യവേദി സംസ്ഥാന വര്ക്കിംഗ് പ്രസിഡന്റ് വത്സന് തില്ലങ്കേരിയെ കണ്ടു മുട്ടിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടൻ.തന്റെ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ ..
‘മാളികപ്പുറത്തിന്റെ പ്രമോഷന്റെ ഭാഗമായി കണ്ണൂരിലേക്ക് നടത്തിയ യാത്രയ്ക്കിടെ.വത്സേട്ടനെ കണ്ടു,ഒരുപാട് സ്നേഹം, എന്ത് നല്ല മനുഷ്യൻ,കണ്ണൂരിലേത് നല്ല ആളുകൾ, നല്ല ഭക്ഷണം, കേരളത്തിലുടനീളം ഞങ്ങളുടെ സിനിമ വളരെയധികം ഇഷ്ടപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തു എന്നറിഞ്ഞതിൽ സന്തോഷം. വളരെ നന്ദി പ്രിയരേ’ എന്നാണ് ഉണ്ണി മുകുന്ദൻ ഫേയ്സ്ബുക്കിൽ കുറിച്ചത്.ഒപ്പം വത്സൻ തില്ലങ്കേരിയോടൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചു.
കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന മാളികപ്പുറം എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിഷ്ണു ശശി ശങ്കറാണ്. അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഉണ്ണിമുകുന്ദന്റെ ഓരോ ചുവടുകളും വിജയത്തിന്റെ പടവുകളാണെന്നാണ് ആരാധകർ പറയുന്നത്.

