Thursday, April 18, 2024
spot_img

‘വാരാണസിയെ മാതൃകയാക്കണം; ശബരീശന്റെ ആറാട്ട് നടക്കുന്ന പുണ്യനദി പമ്പയിലെ, മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിൽ അനാസ്ഥ’; കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നവരെ ഒന്ന് ഓർമ്മപ്പെടുത്തുകയാണെന്ന് നടൻ വിവേക് ഗോപൻ

 

പത്തനംതിട്ട:പുണ്യനദിയായ പമ്പയുടെ സമീപത്തെ മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്യാൻ ഉദ്യോഗസ്ഥർ അനാസ്ഥ കാണിക്കുന്നുവെന്ന് രൂക്ഷമായി ആരോപിച്ച് നടനും ബിജെപി നേതാവുമായ വിവേക് ഗോപൻ. ‘ശബരീശന്റെ ആറാട്ട് നടക്കുന്ന പുണ്യനദിയാണിത്. എന്നാൽ പുണ്യപമ്പ അനാചാര പ്രവണതമൂലം മലിനമാവുകയാണ്’ എന്ന് താരം ഫേസ്ബുക്കിൽ കുറിച്ചു.കൂടാതെ വർഷാവർഷം കോടിക്കണക്കിനു ഭക്തർ എത്തുന്ന ഒരു മഹാക്ഷേത്രത്തിന്റെ തീർത്ഥസ്ഥലം ഇങ്ങനെയാണോ പരിപാലിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

മാത്രമല്ല ശബരിമലയെ പോലെയുള്ള മഹാക്ഷേത്രങ്ങളായ തിരുപ്പതിയിലും വാരാണസിയിലും ഇന്ന് നിലനിൽക്കുന്ന മാലിന്യനിർമാർജ്ജനത്തിന്റെ ആധുനിക മാതൃക ദേവസ്വം അധികാരികൾ നോക്കി കാണുന്നത് നന്നായിരിക്കും. കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നവരെ ഒന്ന് ഓർമ്മപ്പെടുത്തുക മാത്രമാണ് താൻ ചെയ്യുന്നതെന്നും വിവേക് ഗോപൻ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്;

‘ഇത് പമ്പയാണ്… ആര്യനും സൂര്യനും നമസ്‌ക്കരിക്കാർ ആരതി ഉഴിയുന്ന പുണ്യപമ്പ… ശബരിഗിരി ശൃംഗങ്ങൾ നിറഞ്ഞ വനത്തിനും കാടിന്റെ മക്കൾക്കും മനുഷ്യൻ ഉൾപ്പെടുന്ന സകല ജീവജാലങ്ങൾക്കും ജീവജലം നൽകി ജീവസും ഓജസും നിലനിർത്തുന്ന, ശബരീഷന്റെ ആറാട്ട് നടക്കുന്ന പുണ്യനദിയാണ് ഇത്… പക്ഷേ ഈ പുണ്യപമ്പ ചില അനാചാര പ്രവണത മൂലം മലീമസമാകുന്ന വേദനയാജനകമായ കാഴ്ചയാണ് കാണുന്നത്…

പമ്പയിൽ ഉടുതുണി ഉപേക്ഷിക്കണം എന്നുള്ള ചിലരുടെ തെറ്റിദ്ധാരണയാണ് ഇതിനു കാരണം.. എന്നാൽ ഈ മാലിന്യങ്ങൾ യഥാ സമയം നീക്കം ചെയ്യാൻ ഇവിടുത്തെ ദേവസ്വം അധികാരികൾക്ക് താല്പര്യമില്ല എന്ന് വേണം കരുതാൻ… വർഷാവർഷം കോടിക്കണക്കിനു ഭക്തർ എത്തുന്ന ഒരു മഹാക്ഷേത്രത്തിന്റെ തീർത്ഥസ്ഥലി ഇങ്ങനെയാണോ പരിപാലിക്കേണ്ടത്? ശബരിമലയിലെ തീർത്ഥാടന കാലത്തു വന്നു ചേരുന്ന സാമ്പത്തികം സ്റ്റേറ്റിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് എന്നിരിക്കെ പുണ്യപമ്പയോടുള്ള അനാസ്ഥ അംഗീകരിക്കാവുന്നതല്ല..

ശബരിമലയെ പോലെയുള്ള മഹാക്ഷേത്രങ്ങൾ ആയ തിരുപ്പതിയിലും വാരണാസിയിലും ഇന്ന് നിലനിൽക്കുന്ന മാലിന്യനിർമാർജ്ജനത്തിന്റെ ആധുനിക മാതൃക ദേവസ്വം അധികാരികൾ നോക്കി കാണുന്നത് നന്നായിരിക്കും… സർവ്വം സഹിക്കുന്ന പമ്പ രൗദ്രഭാവം പേറിയത് നാം പലപ്പോഴും കണ്ടതുമാണ്.. കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നവരെ ഒന്ന് ഓർമ്മപ്പെടുത്തുകയാണ്… ‘പാപം മറിച്ചിട്ടാൽ പമ്പ പാപം മരിച്ചീടാൻ പമ്പ’…’

Related Articles

Latest Articles