Sunday, May 26, 2024
spot_img

ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ കൃത്യസമയത്ത് എത്തില്ല! നിര്‍മാതാക്കള്‍ക്ക് വലിയ നഷ്ടം ഉണ്ടാക്കുന്നു: ശ്രീനാഥ് ഭാസിക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ഫിലിം ചേംബര്‍; അമ്മയില്‍ അംഗത്വമില്ലാത്തത് തിരിച്ചടിയായി

കൊച്ചി: പ്രമുഖ നടൻ ശ്രീനാഥ് ഭാസിക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ഫിലിം ചേംബര്‍. ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ കൃത്യസമയത്ത് എത്തുന്നില്ലെന്നും നിര്‍മാതാക്കള്‍ക്ക് വലിയ നഷ്ടം ഉണ്ടാക്കുന്നുവെന്നും പരാതിഉയർന്നതിനെ തുടർന്നാണ് നടപടി എടുത്തിരിക്കുന്നത്. ഇന്നുനടന്ന ഫിലിം ചേംബര്‍ യോഗത്തിലാണ് തീരുമാനം.

നടപടിയുമായി ബന്ധപ്പെട്ട് അടുത്ത ദിവസം ശ്രീനാഥ് ഭാസി ചേംബറിലെത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം. കൂടാതെ, ശ്രീനാഥിന് താരസംഘടനയായ അമ്മയില്‍ അംഗത്വമില്ല. ഇതിനാലാണ് താരത്തിനെതിരെ നടപടിയെടുക്കാന്‍ ഫിലിം ചേംബര്‍ മുൻകൈയെടുക്കുന്നത്. ഇനിയുള്ള സിനിമകളില്‍ അഭിനയിക്കുന്നതിന് മുന്‍പായി ചേംബറുമായി ആലോചിക്കണമെന്നും നിർദ്ദേശത്തിലുണ്ട്.

നടന്‍മാര്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവുമാരെ മാനേജറായി നിയമിക്കുന്നത് ഇനി അനുവദിക്കില്ലെന്നും ഫിലിം ചേംബര്‍ യോഗത്തില്‍ തീരുമാനമായിരിക്കുകയാണ്. അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിന്റെ സാന്നിദ്ധ്യത്തില്‍ അടുത്ത മാസം ചേരുന്ന ചേംബര്‍ യോഗത്തില്‍ താരങ്ങളുടെ ശമ്പളം കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനാമെടുക്കുമെന്നും യോഗത്തിൽ തീരുമാനിച്ചു.

Related Articles

Latest Articles