Thursday, May 2, 2024
spot_img

“വടക്കുകിഴക്കൻ മേഖലയുടെ മുഖഛായ തന്നെ മോദി സർക്കാർ മാറ്റി”; പതിറ്റാണ്ടുകൾ ഭരിച്ചിട്ടും മേഖലയെ ദുരിതത്തിലേക്ക് തള്ളിവിട്ടത് കോൺഗ്രസ്; തുറന്നടിച്ച് രാജ്‌നാഥ് സിംഗ്

ലാംഗ്താബാൽ:വടക്കുകിഴക്കൻ മേഖല ഇപ്പോൾ വികസനത്തിന്റെ പാതയിലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്(Rajnath Singh). എന്നാൽ നരേന്ദ്രമോദി സർക്കാർ മേഖലയുടെ മുഖഛായ തന്നെ മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ അടിസ്ഥാന വികസന സൗകര്യങ്ങളിൽ ജനങ്ങൾക്ക് സ്വപ്‌ന തുല്യനേട്ടമാണ് കേന്ദ്രസർക്കാർ ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്നത്.

പതിറ്റാണ്ടുകളായി തുടർച്ചയായി ഭരിച്ചിട്ടും ജനങ്ങളെ ദുരിതത്തിലേക്ക് മാത്രമാണ് കോൺഗ്രസ് തള്ളിവിട്ടതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. മണിപ്പൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് രാജ്‌നാഥ് സിംഗ് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. ബിജെപി അധികാരത്തിൽ എത്തിയതിന് ശേഷമാണ് മണിപ്പൂരിൽ വികസനമുണ്ടായത്. മോദി സർക്കാരിന്റെ ഭരണത്തിന് കീഴിൽ സംസ്ഥാനത്തെ ഗതാഗത സംവിധാനം കൂടുതൽ മെച്ചപ്പെട്ടു.

കൂടാതെ, നാളിതുവരെ കേന്ദ്ര മന്ത്രിസഭയിലുള്ള ഒരാൾക്കുമെതിരെ അഴിമതി ആരോപണം ഉയർന്നിട്ടില്ല. അഴിമതിയെ വേരോടെ പിഴുതെടുത്ത് സമൂഹത്തിൽ മാറ്റംകൊണ്ടുവരികയാണ് ബിജെപി സർക്കാരിന്റെ ലക്ഷ്യം എന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. അതേസമയം ഹിമാലയൻ മേഖലയിലെ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ആരോഗ്യ-തൊഴിൽ-വിദ്യാഭ്യാസ മേഖലയിലെ സമ്പൂർണ്ണ വികാസത്തിന് പ്രധാനമന്ത്രി നേരിട്ട് ശ്രദ്ധിക്കുകയാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

കോൺഗ്രസ് എന്നും വടക്കുകിഴക്കൻ മേഖലയ്‌ക്ക് നേരെ മുഖം തിരിച്ചവരാണ്. വിഘടനവാദികളും രാജ്യദ്രോഹ ശക്തികളും മേഖലയിൽ പിടിമുറുക്കാൻ കാരണം കോൺഗ്രസിന്റെ കെടുകാര്യസ്ഥതയാണെന്നും രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി. മണിപ്പൂർ ഇന്ന് അക്രമങ്ങളുടെ കേന്ദ്രമല്ല. മറിച്ച് വികസനമാണ് ഇവിടത്തെ മുഖമുദ്ര. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന് നൂറുശതമാനം നീതിപുലർത്താൻ ബിജെപിയ്‌ക്കായെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

Related Articles

Latest Articles