Saturday, April 20, 2024
spot_img

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും റാഗിങ്: വിദ്യാർത്ഥികൾ പരാതി നൽകി

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ റാഗിങ് നടന്നതായി, ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാർത്ഥികൾ പ്രിന്‍സിപ്പാളിന് പരാതി നല്‍കി. മുന്ന് വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നംഗ ഡോക്ട്ടർമാരുടെ സമിതി അന്വേഷണം നടത്തും.

ഇക്കഴിഞ്ഞ ബുധനാഴ്‌ച ഹോസ്‌റ്റലിലെ ഹാളില്‍ ഉറങ്ങുകയായിരുന്ന വിദ്യാർത്ഥികളെ പുലര്‍ച്ചെ മൂന്നോടെ വിളിച്ചെഴുന്നേല്പിച്ചു മുതിര്‍ന്ന കുട്ടികളുടെ മുറിയിലേക്ക് കൊണ്ടുപോകുകയും, കുട്ടികളെ മാനസികമായി പീഡിപ്പിച്ചുവെന്നുമാണ് ആരോപണം. കുട്ടികള്‍ ക്ലാസ് മുറിയിൽ ഉറങ്ങുന്നത് കണ്ട അധ്യാപകര്‍ ചോദ്യം ചെയ്തപ്പോഴാണ് റാഗിങ് വിവരം പറയുന്നത്. അധ്യാപകർ ഉടനെ ഇവരിൽ നിന്നും രേഖാമൂലം പരാതി എഴുതിവാങ്ങി. അധ്യാപകര്‍ക്കൊപ്പമാണ് കുട്ടികള്‍ പ്രിന്‍സിപ്പാളിന് പരാതി എഴുതി നല്‍കിയത്‌.

നേരത്തെ ഇവിടെ ഓര്‍ത്തോ വിഭാഗം ഒന്നാം വര്‍ഷ പിജി വിദ്യാര്‍ഥിയെ റാഗ് ചെയ്‌തുവെന്ന പരാതിയില്‍ 2 പിജി വിദ്യാർത്ഥികളെ സസ്‌പെന്‍ഡ് ചെയ്യുകയും, ഇവര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വീണ്ടും റാഗിങ് പരാതി ഉയർന്നിരിക്കുകയാണ്.

Related Articles

Latest Articles